ചിക്കാഗോ: സെ.മേരീസ് ക്നാനായ കത്തോലിക്കാ ഇടകവയിൽ ഡിസംബർ 31 വ്യാഴാഴ്ച വൈകിട്ട് 7 ന് നടന്ന വി. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാദർ തോമസ് മുളവാനാൽ 2021 ലേക്കുള്ള പുതുവത്സര കലണ്ടറിന്റെ കോപ്പി ശ്രീ. മത്തച്ചൻ ചെമ്മാച്ചേലിന് നൽകി പ്രകാശനം ചെയ്തു. ഫാ.റ്റോം കണ്ണന്താനം, ഡീക്കൻ ജോസഫ് തച്ചാറ പാരിഷ് ട്രസ്റ്റീസ് സാബു നടുവീട്ടിൽ, സണ്ണി മേലേടം, ജോമോൻ തെക്കേപറമ്പിൽ, സിനി നെടുംതുരുത്തിയിൽ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സെ.ജോസഫ് ഇയർ പ്രമാണിച്ച് പ്രസിദ്ധീകരിച്ച പ്രാർത്ഥന കാർഡുകളും തദവസരത്തിൽ പ്രകാശനം ചെയ്തു. അന്നേ ദിവസം രാത്രി 10 മണിക്ക് വർഷാവസാന പ്രാർത്ഥനയും കൃതജ്ഞതാബലിയും അർപ്പിച്ചെ പുതുവത്സരത്തെ വരവേറ്റു. |
Home > Recent News >