ചിക്കാഗോ സെൻമേരിസ് ഇടവകയിൽ ഇദംപ്രഥമമായി ആരംഭിച്ച “കർഷകശ്രീ” അവാർഡിനുള്ള വിജയികളെ തെരഞ്ഞെടുത്തു. കാർഷികവിളകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭവന പരിസരങ്ങളിൽ നട്ടുവളർത്തിയ കാർഷിക ഉത്പന്നങ്ങൾ നേരിട്ട് കണ്ടു വിലയിരുത്തിയാണ് വിജയികളെ കണ്ടെത്തിയത്. ജന്മനാടിന്റെ കാർഷിക പൈതൃകം നെഞ്ചിലേറ്റിയ പതിനെട്ടോളം കുടുംബങ്ങളാണ് ഈ വർഷം കർഷകശ്രീ അവാർഡിനായി മത്സരരംഗത്ത് വന്നത്. മത്സരാർത്ഥികളുടെ ഭവന പരിസരത്തു നട്ടുവളർത്തിയ കാർഷികവിളകൾ ഒന്നിനൊന്ന് മെച്ചപ്പെട്ട നിലവാരം പുലർത്തുന്നതായിരുന്നു. ഏറ്റവും കൂടുതൽ കാർഷികവിളകൾ ഇറക്കി ഭവന പരിസരത്തെ നല്ലൊരു പച്ചക്കറിത്തോട്ടം ആക്കി മാറ്റിയ റ്റാജീ & അനിത പാറേട്ട് ഒന്നാം സമ്മാനത്തിന് അർഹരായി.രണ്ടും, മൂന്നും സ്ഥാനത്ത് അർഹരായത് ബാബു& ജെസി പെരികലത്ത്, സജി & ബിനു ഇടക്കരയിൽ എന്നിവരാണ്. കൂടാതെ പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അർഹരായത് ബെന്നി& ജിനിമോൾ പരേട്ട് ആണ്. ഇടവകയുടെ പ്രധാന തിരുനാൾ ദിനമായ ഓഗസ്റ്റ് 15 ഞായറാഴ്ച വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഇടവക വികാരി ഫാ. തോമസ് മുളവനാൽ വിജയികളെയും ഈ സംരംഭത്തിൽ പങ്കാളികളായവരേയും,വിധി നിർണയത്തിന് സഹായിച്ച വരെയും അഭിനന്ദനങ്ങൾ അറിയിച്ച് സംസാരിച്ചു. മത്തച്ചൻ ചെമ്മാച്ചേൽ, കുഞ്ഞച്ചൻ കുളങ്ങര, സ്റ്റീഫൻ ചൊള്ളംബേൽ, ഫിലിപ്പ് നെടുന്തുരുത്തിയിൽ എന്നിവർ “കർഷകശ്രീ അവാർഡ്” വിജയത്തിന് വേണ്ട നേതൃത്വം നൽകി. റിപ്പോർട്ട്: സ്റ്റീഫൻ ചൊള്ളംബേൽ (പി.ആർ.ഒ) |
Home > Recent News >