Home‎ > ‎Recent News‎ > ‎

ചിക്കാഗോ സെ.മേരീസിൽ പരിശുദ്ധ ദൈവ മാതാവിൻറെ ദർശനത്തിരുനാൾ.

posted Aug 1, 2020, 9:33 PM by News Editor IL   [ updated Aug 8, 2020, 6:28 AM ]
ചിക്കാഗോ: സെ. മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ പ്രധാന തിരുനാൾ ഭക്തി നിർഭരമായി ആചരിക്കപ്പെടുന്നു. 2020 ഓഗസ്റ്റ് 9 മുതൽ 16 വരെ തീയതികളിലാണ് തിരുനാൾ ആഘോഷിക്കപ്പെടുന്നത്. ‘കോവിഡ 19’ ആഗോളതലത്തിൽ ജീവിതം ദുരിതപൂർണ്ണമാക്കുന്വോൾ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിച്ചു പ്രാർത്ഥിക്കുന്നതിനും പകർച്ചവ്യാധിയിൽ നിന്നും സംരക്ഷിക്കപ്പെടുന്നതിനും ഈ  തിരുനാളാചരണം  നമുക്ക് പ്രയോജനപ്പെടുത്താം. ഭവനങ്ങളിൽ ആയിരുന്നു കൊണ്ട് നമുക്ക് വേണ്ടിയും സഹജീവികൾക്ക് വേണ്ടിയും മാദ്ധ്യസ്ഥം അപേക്ഷിക്കുവാൻ തത്സമയം സംപ്രേഷണം ചെയ്യപ്പെടുന്ന തിരുകർമ്മങ്ങളിൽ നമുക്കും പങ്കുചേർന്ന് പ്രാർത്ഥിക്കാം. ഗവൺമെൻറിൻറെ നിർദ്ദേശങ്ങൾക്ക് വിധേയമായി , വിശ്വാസികൾക്ക് തിരുനാളിൽ പങ്കെടുത്ത് കഴുന്ന് എടുക്കുന്നതിനും  അടിമ വയ്ക്കുന്നതിനും  നേർച്കാഴ്ചകൾ സമർപ്പിക്കുന്നതിനും ദൈവാലയത്തിൽ ക്രമീകരണങ്ങൾ ഒരുക്കുന്നതാണ്.
തിരുനാൾ തിരുക്കർമ്മങ്ങൾ ക്നാനായവോയ്സിലും KVTV യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

YouTube 
Facebook 
Twitter 
Twitter.com/@kvtvlive 
Web link  live.kvtv.com
On Roku TV 📺KVTVLIVE

Comments