ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ സെപ്തംബർ എട്ടിന് പരി. കന്യാകമറിയത്തിന്റെ ജനനത്തിരുനാൾ, ദിവ്യകാരുണ്യ ആരാധന. ദിവ്യബലി, ലദീഞ്ഞ്, ജപമാല പ്രദക്ഷിണം , മേരിസംഗമം, നേർച്ച വിരുന്ന് തുടങ്ങി വിവിധങ്ങളായ പരിപാടികളൊടെ ആചരിക്കപ്പെട്ടു. എട്ടു നോമ്പിലെ എല്ലാദിവസവും ദിവ്യബലിയും ഗ്രോട്ടോയിൽ പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരുന്നു. ഇടവക വികാരി ബഹുമാനപ്പെട്ട തോമസ് മുളവനാൽ അച്ചൻ ദിവ്യബലി അർപ്പിച്ച് മരിയൻ സന്ദേശം നൽകി. ഫാദർ തോമസ് കണ്ണന്താനം (ഒ.എം.ഫ്) സഹകാർമികത്വം വഹിച്ചു. മാതാവിൻറെ തിരുസ്വരൂപവും വഹിച്ച് ജപമാല അർപ്പിച്ചുകൊണ്ട് ദേവാലയത്തിൽ വച്ച് നടത്തിയ ജപമാല പ്രദക്ഷിണം ഭക്തിനിർഭരമായി. തിരുനാൾ പ്രസുദേന്തിമാർ,കമ്മിറ്റി അംഗങ്ങൾ, മേരി നാമധാരികൾ, ഗായകസംഘങ്ങൾ, ഫുഡ് സ്പോൺസർചെയ്തവർ തുടങ്ങി എല്ലാവർക്കും വികാരി തോമസ് അച്ചൻ നന്ദി പറഞ്ഞു. ‘കോവിഡ് 19‘ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയമ നിയന്ത്രണങ്ങൾക്ക് വിധേയമായി നിരവധി വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. KVTV ചാനലിലൂടെ ഓരോ ദിവസവും നടന്ന തിരുക്കർമ്മങ്ങൾ തത്സമയം സംപ്രേഷണം ചെയ്തു. |
Home > Recent News >