Home‎ > ‎Recent News‎ > ‎

ചിക്കാഗോ സെ. മേരീസ് ദൈവാലയത്തിൽ കൊന്തപത്ത് ആചരണം ഭക്തിനിർഭരമായി.

posted Oct 15, 2020, 11:19 PM by News Editor IL   [ updated Oct 15, 2020, 11:37 PM ]

ചിക്കാഗോ മോർട്ടൺ ഗ്രോവ്  സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരി. കന്യകാമറിയത്തിന്റ ജപമാല മാസാചരണം ഭക്തിനിർഭരമായി ആദരിച്ചു. 2020 ഒക്ടോബർ മാസം ഒന്നു മുതൽ പത്തു വരെ ഇടവകയിലെ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ വിശുദ്ധ കുർബാനയുടെ ആരാധനയും, വിശുദ്ധ ബലിയും, ജപമാലയർപ്പണവും ഇടവക അംഗങ്ങൾക്ക് ഒരു പുത്തൻ ആത്മീയ ഉണർവ് സമ്മാനിച്ചു. ഓരോ ദിനവും ഓരോ കൂടാര യോഗങ്ങളായിരുന്നു നേതൃത്വം നൽകിയത്. വികാരി ബഹു. ഫാദർ തോമസ് മുളവനാലും, ഫാ. ടോം കണ്ണന്താനവും(കപ്പൂച്ചൻ) വിവിധ ദിനങ്ങളിൽ ആരാധനയ്ക്ക് നേതൃത്വം നൽകി. സമാപന ദിനത്തിൽ നടത്തിയ ജപമാല പ്രദിക്ഷണവും, കൊന്തപത്ത് ദിനങ്ങളിൽ ആദ്യം മുതൽ സജീവസാന്നിധ്യമായിരുന്ന കൊച്ചുകുട്ടികളും  ബഹുമാനപ്പെട്ട സിസ്റ്റേഴ്സും അവരുടെ പ്രാർത്ഥനകളും വിശ്വാസികൾ ഏവർക്കും  നവ ചൈതന്യം പകർന്നു.
Comments