ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ ദൈവാലയത്തിൽ സെപ്തംബർ മാസം 24 - ന് ഞായാറാഴ്ച രാവിലെ പത്തുമണിക്ക് നടന്ന വി.ബലിയിർപ്പണത്തിൽ വി. മത്തായി സ്ലീഹായുടെയും വി.വിൻസെന്റ് ഡി പോളിന്റെയും തിരുനാൾ ആചരണവും തുടർന്ന് ഇടവക ദിനവും ആചരിച്ചു. വികാരിയും, വികാരി ജനറാളുമായ മോൺ. തോമസ് മുളവനാൽ തിരുനാൾ കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. വി.കുർബ്ബാനയ്ക്ക് ശേഷം ഇടവക ദിനത്തോടനുബന്ധിച്ചു നടത്തിയ ഔട്ട് ഡോർ ഗെയിംസിന്റെ ഉത്ഘാടനം മോൺ. തോമസ് മുളവനാൽ, അസി.വികാരി ഫാ.ബോബൻ വട്ടംബുറത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെട്ട കസേരകളി, മുഠായിപെറുക്കൽ , പന്തുകളി തുടങ്ങിയ കായിക വിനോദങ്ങൽക്കെല്ലാം നേതൃത്വം നല്കിയത് കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളിയിൽ, പോൾത്സൻ കുളങ്ങര, സിബി കൈതക്ക തൊട്ടിയിൽ; ജോയിച്ചൻ ചെമ്മാച്ചേൽ, ടോണി കിഴക്കേക്കുറ്റ്, പി.ആർ.ഒ. സ്റ്റീഫൻ ചൊള്ളമ്പേൽ , കുഞ്ഞാഗസ്തി ആലപ്പാട്ട് എന്നിവരാണ്. പുതിയ ഉടമസ്തതയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന മലബാർ കേറ്ററിoഗ് സ്പോൺസർ ചെയ്ത് ബാർബിക്യുവും തയ്യാറാക്കിയിരുന്നു. നിരവധി ഇടവകാഗംങ്ങൾ ഇടവക ദിനാചരണത്തിൽ പങ്കെടുത്തു. |
Home > Recent News >