ചിക്കഗോ: മോർട്ടൺഗ്രോവ് സെ.മേരീസ് ദൈവാലയത്തിൽ പുതുതായി നിർമ്മിച്ച വി. യൗസേപിതാവിൻറെ ഗ്രോട്ടോയുടെ വെഞ്ചെരിപ്പ് കർമ്മം ഒക്റ്റോബർ 7 ശനിയാഴ്ച രാവിലെ 10 മണിക്കത്തെ വി.ബലിയ ർപ്പണത്തിന് ശേഷം അഭി. മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്താ നിർവഹിച്ചു. വി. ബലിയിലും തുടർന്ന നടന്ന കർമ്മങ്ങളിലും പിതാവ് മുഖ്യ കാർമ്മികത്വം വഹിച്ചു. അസി. വികാരി റവ.ഫാ . ബോബൻ വട്ടംപുത്ത് സഹ കാർമികനായിരുന്നു. പരി.കന്യക മാതാവിന്റെ നാമദേയത്തിലുള്ള ഈ ദൈവാലയത്തിൽ വി.യൗസേ പിതാവിന്റെ ഗ്രോട്ടോ വേണമെന്നുള്ള ഇടവക വിശ്വാസികളുടെ ആഗ്രഹം സാഫല്ല്യമായതിൽ ഏവരും സന്തോഷം പ്രകടിപ്പിച്ചു. നിരവധി വിശ്വാസികൾ വി.ബലിയിലും തുടർകർമ്മങ്ങളിലും പങ്കെടുത്തു ഗ്രോട്ടോയുടെ നിർമ്മാണ പദ്ധതി ഫോൺസർ ചെയ്യുതത് ജോയിച്ചൻ ചെമ്മാച്ചേൽ ,ജോസ് പിണർക്കയിൽ,ജോസ് കരികുളം ,സാബു നടുവീട്ടിൽ എന്നിവരാണ് . ഗ്രോട്ടോനി ർമ്മാണത്തിന്റെ ശില്പകല നിർവഹിച്ചത് ആർട്ടിസ്റ്റ്: ബിബിൻ വട്ടംത്തൊട്ടിയിലാണ് . പോൾസൺ കളങ്ങര, ജോയിചെമ്മാച്ചേൽ, സ്റ്റീഫൻ ചൊള്ളംമ്പേൽ , സി.സിൽവേരിയുസ് എന്നിവർ ചടങ്ങുകൾക്ക് വേണ്ടുന്ന ക്രമീകരണങ്ങൾ ഒരുക്കി. സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ.) |
Home > Recent News >