ഷിക്കാഗോ: ഓഗസ്റ്റ് 18 ഞായറാഴ്ച, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹൃദയ ഫൊറോനായിൽ 2016 - 2017 വർഷത്തേക്കുള്ള മതബോധന വിദ്യാർത്ഥികൾക്കായുള്ള അധ്യയന വർഷം ആരംഭിച്ചു. 11.15 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാർമികനായുള്ള വിശുദ്ധ ബലിക്കുശേഷം, DRE റ്റോമി കുന്നശ്ശേരിയിലിന്റെ നേതൃത്വത്തിലുള്ള എല്ലാ അധ്യാപകരേയും ആദരിക്കുകയും, അവരെ പ്രാർത്ഥനകൾ ചൊല്ലി ആശീർവദിക്കുകയും ചെയ്തു. തുടർന്ന് ഈ വർഷം മതബോധനത്തിനു ചേർന്ന എല്ലാ കുട്ടികളേയും അനുമോദിക്കുകയും, അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. |
Home > Recent News >