അമേരിക്കയിലെ ക്‌നാനായ റീജിയണിലെ ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനിലൂടെ ക്രിസ്തുമസ് ആഘോഷിച്ചു. ഡീക്കന്‍ ജോസഫ് തച്ചാറ നയിച്ച ക്രിസ്തുമസ് ഒരുക്ക ധ്യാനത്തിലൂടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ കളികളിലൂടെയും ക്രിസ്തുമസ് വേഷവിധാനങ്ങള്‍ ധരിച്ചും നടത്തിയ ആഘോഷങ്ങള്‍ക്ക് ഷാരോണ്‍ ചിക്കാഗോ നേതൃത്വം നല്‍കി. മിഷന്‍ ലീഗ് റീജിണല്‍ ഡയറ്കടര്‍ ഫാ.ബിന്‍സ് ചേത്തലില്‍, റീജിണല്‍ കോര്‍ഡിനേറ്റര്‍മാരായ സിജോയ് പറപ്പളളില്‍, സുജ ഇത്തിത്തറ, സി.സാന്ദ്ര (SVM) എന്നിവര്‍ പരിപാടികള്‍ ക്രമീകരിച്ചു. |
Home > Recent News >