ചെറുപുഷ്പ മിഷന്റെ എഴുപത്തഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഇടവകതല ഉദ്ഘാടനം സാൻഹോസേ സെൻറ് മേരീസ് ഫൊറോന വികാരി ഫാ. സജി പിണർക്കയിൽ ഉദ്ഘാടനം ചെയ്തു, കുട്ടികൾക്ക് വേണ്ടി അർപ്പിക്കപ്പെട്ട ഇംഗ്ലീഷ് കുർബാനയ്ക്ക് ശേഷം മിഷൻ ലീഗിനെ ക്കുറിച്ച് പറഞ്ഞ് കൊടുക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്‌തു.ഓർഗനൈയിസേഴ്സ് ആയി അനു വേലികട്ടേൽ,ശിതൽ മരവെട്ടികൂട്ടത്തിൽ,റോബിൻ ഇലഞ്ഞിക്കൽ എന്നിവരെ തിരഞ്ഞെടുത്തു.പ്രസിഡൻറ് ആയി ജോആൻ നടക്കുഴക്കൽ, വൈസ് പ്രസിഡൻറ് ജോസഫ് പുതിയാടൻ, സെക്രട്ടറി ഫിലിപ്പ് വേലുകിഴക്കേതിൽ, ജോയിന്റ് സെക്രട്ടറി സാറാ വേലുകിഴക്കേതിൽ എന്നിവരെ തിരഞ്ഞെടുത്ത് കർമ്മപരുപാടികൾ ആവിഷ്കരിച്ചു. |
Home > Recent News >