ന്യൂജേഴ്സി: അഭിവന്ദ്യ തോമസ്സ് തറയിൽ പിതാവിനാൽ 75 വർഷങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട ചെറുപുഷ്പ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ക്നാനായ റീജിയൺ ന്യൂജേഴ്സി ക്രിസ്തുരാജ ഇടവക ദൈവാലയത്തിൽ വികാരിയും ക്നാനായ റീജിയൻ മിഷൻ ലീഗ് ഡയറക്ടറുമായ ഫാ. ബിൻസ് ചേത്തലിൽ പ്ളാറ്റിനം ജൂബിലി വർഷാരംഭത്തിന് തുടക്കം കുറിച്ചു.ചെമ്മഞ്ഞ തൊപ്പി ധരിച്ച് കൊടിയും പിടിച്ച് കുട്ടികൾ നടത്തിയ മിഷൻ റാലിയും മുദ്രാവാക്യവും ഏവരിലും മിഷൻ ലീഗിന്റെ ആവേശം വാനോളം ഉയർത്തി. പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത ശുശ്രൂഷ ഏറ്റെടുത്തു. ചെമ്മഞ്ഞ തൊപ്പി ധരിച്ച് മിഷൻ റാലിയിൽ എല്ലാവരും ആവേശത്തോടെ പങ്കെടുത്തു , ജയ് ജയ് മിഷൻ ലീഗ് എന്ന മുദ്രാവാക്യവിളികൾ കുട്ടികാലത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങളുടെ ഓർമ്മ പുതുക്കൽ അനുഭവമാക്കി മാറ്റി. |
Home > Recent News >