ന്യൂയോർക് :ചിക്കാഗോ സീറോ മലബാർ രൂപതാ ബിഷപ്പ് ജേക്കബ് അങ്ങാടിയെത്തു റോക്‌ലൻഡിലെ ക്നാനായ മിഷനിലെ തന്റെ ആദ്യസന്ദർശനം വിശുദ്ധകുർബാനോയോടെ ആരംഭിച്ചു.മാർച്ച് 26 ഞായറാഴ്ച റോക്‌ലൻഡിലെ മരിയൻ ഷൈറിയിൻ ദേവാലയത്തിൽ ബിഷപ്പ് നല്കിയസന്ദേശം ആൽമീയമായ ഉണർവ് നല്കി .മിഷൻ ഡയറക്ടർ ഫാദർ ജോസ് ആദോപ്പിള്ളിയും അംഗങ്ങളുംഅങ്ങാടിയെത്തു പിതാവിന് ഊഷ്മളമായ സ്വീകരണം നല്കി .ക്രിസ്തു നല്കിയ വെളിച്ചം നമ്മുടെ ദൈനം ദിന ജീവിതത്തിൽ പകർത്തിയാൽ എല്ലാ അറിവില്ലായ്മയുടെയും അഹങ്കാരത്തിന്റെയും അന്ധകാരം നീങ്ങുമെന്ന് പറഞ്ഞു .റോക്‌ലൻഡിലെ ക്നാനായ സമൂഹം നേരിടുന്ന ഏതു പ്രതിസന്ധിയിലും ചിക്കാഗോ രൂപതാ കൂടെ ഉണ്ടായിരിക്കുമെന്ന് ഉറപ്പു നല്കുന്നതായി ബിഷപ്പ് പറഞ്ഞു .വിശ്വാസത്തിലും കുട്ടികളുടെ വേദപാഠ പഠനത്തിലും മിഷൻ കാണിക്കുന്ന ഉത്സാഹത്തെ അഭിനന്ദിക്കാനും ബിഷപ്പ് മറന്നില്ല .കുർബാനക്ക് ശേഷം നടന്ന് പൊതുയോഗത്തിൽ വെസ്റ്റ്ചെസ്റ്റർ റോക്‌ലൻഡ മിഷനുകൾ പുതിയതായി വാങ്ങാൻ ആഗ്രഹിക്കുന്ന ദേവാലയത്തിന്റെ ഫണ്ട് റെയിസിംഗ് കിക്ക്ഓഫ് ഉത്ഘാടനംമാർ അങ്ങാടിയെത്തു നിർവഹിച്ചു.മിഷൻ ഡയറക്ടർ ഫാദർ ജോസ് ആദോപ്പിള്ളി തന്റെ ഒരു മാസത്തെ ശംബളം പിതാവിനെ ഏല്പിച്ചുകൊണ്ടു ഫണ്ട് റെയ്സ്ന് തുടക്കം കുറിച്ചു .തുടർന്ന് മെഗാ സ്പോൺസേർസ് ഗ്രാൻഡ് സ്പോൺസേർസ്, സ്പോൺസേർസ് , ഉൾപ്പെടെ 60 കുടംബങ്ങളിലി ൽ നിന്നായി $ 175000 .00 ആദ്യ ദിവസം തന്നെ ഇടവക അംഗങ്ങളിനിന്നു സമാഹരിച്ചു .ഒരു ദേവാലയം നേടാനുള്ള പരിശ്രമത്തിൽ ചെറുപ്പക്കാരായ കുടുംബങ്ങളുടെ സഹകരണം തന്നെ അത്ഭുതപെടുത്തിയെന്നു ബിഷപ്പ് കിക്കോഫ് പ്രസംഗത്തിൽ പറഞ്ഞു , കൂടാതെ ഇതെല്ലാം ബഹുമാനപെട്ട ജോസ് ആദോപ്പിള്ളിയുടെ അച്ചെന്റെ നേതൃത്വവും ,കൂട്ടായ പ്രാർത്ഥനയിൽ നിന്ന് ലഭിച്ച ദൈവാനുഗ്രഹുമാണെന്നു ബിഷപ്പ് കൂട്ടിച്ചേർത്തു .2017 തന്നെ ദേവാലയം വാങ്ങാൻകഴിമെന്നു മിഷൻ ഡയറക്ടർ ജോസ് ആദോപ്പിള്ളി പറഞ്ഞു .മരിയൻ ഷൈറിയിൻ ഡയറക്ടർ ഫാ .ജിം ആശംസകൾ നേർന്നു. .ന്യൂയോർക് ക്നാനായ ഫെറോന സെക്രട്ടറി തോമസ് പാലച്ചേരി ,സിബി മണലേൽ ,ഫിലിപ്പ് ചാമക്കാല ,എബ്രഹാം പുലിയലകുന്നേൽ ,റെജി ഉഴങ്ങാലിൽ ,ജോയ് തറതട്ടേൽ, ജസ്റ്റിൻ ചാമക്കാല , ജോസഫ് കീഴങ്ങാട്ട് . ലിബിൻപണാപറമ്പിൽ ,അലക്സ്കിടാരത്തിൽ ,സനുകൊല്ലാറേട്ട് ,കാൾട്ടൻകല്ലടയിൽ ,ക്രിസ് വടക്കേക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു .ഫിലിപ്പ് ചാമക്കാല നന്ദി പറഞ്ഞു .സ്നേഹവിരുന്നോടെ കിക്കോഫ് ഉത്ഘാടന പരിപാടികൾ സമാപിച്ചു |
Home > Recent News >