Home‎ > ‎Recent News‎ > ‎

ബിബ്ലിയ 2021 - മാർച്ച് 22 മുതൽ 26 വരെ തിയതികളിൽ

posted Mar 13, 2021, 8:30 AM by News Editor
ഈ വർഷത്തെ ഈസ്റ്ററിന്  ഒരുക്കമായി നമ്മുടെ ക്നാനായ റീജിയനിൽപെട്ട എല്ലാ ഇടവകകളും മിഷനുകളും ചേർന്ന്  മാർച്ച്  22 മുതൽ 26 വരെ തിയതികളിൽ  ബിബ്ലിയ 2021 എ
ന്ന പേരിൽ ഒരു ബൈബിൾ തീർത്ഥാടനം  നടത്തുവാൻ ഉദ്ദേശിക്കുകയാണ്. നമ്മുടെ റീജിയണിലെ പരമാവധി എല്ലാ കുടുംബങ്ങളും ചേർന്ന്, രാപ്പകൽ വ്യത്യാസമില്ലാതെ, ഉല്പത്തി മുതൽ വെളിപാട് വരെ ബൈബിൾ മുഴുവനായി വായിച്ചു കൊണ്ടാണ് 5 ദിനരാത്രങ്ങൾ നീളുന്ന അഖണ്ഡ ബൈബിൾ പാരായണം ഒരുക്കിയിരിക്കുന്നത്.

കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്‌ അവരെ സുഖപ്പെടുത്തിയത്‌. (ജ്‌ഞാനം 16 : 12)

ഈ മഹാമാരിയുടെ കാലഘട്ടത്തിൽ ഇടവക സമൂഹം ഒന്നുചേർന്ന് വിശുദ്ധഗ്രന്ഥം മുഴുവനായി വായിച്ച്  നോർത്ത് അമേരിക്കയിലെ എല്ലാ ക്നാനായ  കുടുംബങ്ങളുടെയും  ഓരോ വ്യക്തികളുടെയും നമ്മുടെ  ദേശത്തിന്റെയും സുരക്ഷയ്ക്കും സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കുവാൻ ഈ അവസരം നമുക്ക് പ്രയോജനപ്പെടുത്താം. ഒരാൾക്ക് അര  മണിക്കൂർ എന്ന ക്രമത്തിൽ മാറി മാറി ഓരോരുത്തർ വായിച്ചാൽ 5 ദിവസം കൊണ്ട് ബൈബിൾ മുഴുവനായി, ഉൽപ്പത്തി മുതൽ വെളിപാട് പുസ്തകം വരെ പൂർത്തിയാക്കാൻ കഴിയും. 

നിങ്ങൾ ചെയ്യേണ്ടത്:

ഇതോടൊപ്പം താഴെ കൊടുത്തിരിക്കുന്ന  ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുക. ഒരാൾ ഒരു പ്രാവശ്യം മാത്രമേ രജിസ്റ്റർ ചെയ്യാവൂ. ഒരു വീട്ടിലെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ കുടുംബാംഗങ്ങളെല്ലാം വിവിധ സമയങ്ങളിലും ദിവസങ്ങളിലും രജിസ്റ്റർചെയ്യാം. ഒരോരുത്തരും നിങ്ങൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത്, അര മണിക്കൂർ സമയമാണ് ബൈബിൾ വായിക്കുക. മലയാളത്തിലോ ഇംഗ്ലീഷിലോ ബൈബിൾ വായിക്കാം. ഒരാൾ വായിച്ചു നിർത്തിയതിന്റെ  ബാക്കിയാണ് തുടന്നു വരുന്ന ആൾ വായിക്കുന്നത്. 

 നമ്മുടെ ക്നാനായ റീജിയണിലെ ഓരോ കുടുംബങ്ങളുടെയും  നന്മയ്ക്കും വിശൂദ്ധീകരണത്തിനും വിശ്വാസ കൂട്ടായ്മക്കുമായി തിരുവചനം വായിച്ച് ധ്യാനിക്കുന്ന ഈ അനുഗ്രഹീത സംരംഭത്തിൽ നമുക്ക് എല്ലാവർക്കും  പങ്കാളികളാകാം.  എത്രയും വേഗം നിങ്ങൾ പേര് രജിസ്റ്റർ ചെയ്യുമല്ലോ. Zoom മിലൂടെയാണ് വായന ക്രമീകരിക്കുന്നത്. കൂടുതൽ നിർദ്ദേശങ്ങൾ പിന്നീട്ട് നല്കുന്നതാണ്.