കോട്ടയം : കോട്ടയം അതിരൂപതയുടെ നേതൃതത്തിൽ പ്രളയ പുനരധിവാസം മുൻനിർത്തി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി വഴി നടപ്പിലാക്കുന്ന ലാൻഡ് ടു ലാൻഡ്‌ലെസ്സ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഭവനങ്ങളുടെ വെഞ്ചിരിപ്പ് കർമ്മം ജൂലൈ 27 തിങ്കളാഴ്ച നടത്തപ്പെടും. തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് നടത്തപ്പെടുന്ന വെഞ്ചിരിപ്പ് കർമ്മത്തിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്തയും കെ. എസ്. എസ്. എസ്. രക്ഷാധികാരിയുമായ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് മുഖ്യ കാർമ്മികത്ത്വം വഹിക്കും. ചിക്കാഗോ സെന്റ് മേരീസ് ഇടവകംഗമായ ഫിലിപ്പ് ഇലക്കാട്ട് സൗജന്യമായി കൈപ്പുഴയിൽ ലഭ്യമാക്കിയ 40 സെന്റ് സ്ഥലത്താണ് പുതിയ വീടുകൾ നിർമ്മിച്ചത്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഏഴ് കുടുംബങ്ങൾക്ക് 5 സെന്റ് സ്ഥലം വീതം ലഭ്യമാക്കിയതോടൊപ്പം ഭവന നിർമാണത്തിനായി 6 ലക്ഷം രൂപ വീതവും നൽകിയാണ് ഭവന നിർമ്മാണ പ്രേവർത്തനങ്ങൾ പൂർത്തിയാക്കിയത്.സെന്റ് മേരീസ് ക്നാനായ ദേവാലയം ചിക്കാഗോ, ക്നാനായ കാത്തോലിക് റീജിയൻ യു. എസ്. എ യുടെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്. അടിസ്ഥാന സൗകര്യ വികസനത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ലാൻഡ് ടു ലാൻഡ്‌ലെസ്സ് പദ്ധതി അതിരൂപത വിഭാവനം ചെയ്‌തു നടപ്പിലാക്കി വരുന്നത്. |
Home > Recent News >