Home‎ > ‎Recent News‎ > ‎

ബഹു.മുത്തോലത്തച്ചൻ പൗരോഹിത്യ റൂബി ജൂബിലി നിറവിൽ

posted Dec 22, 2020, 8:45 PM by News Editor IL   [ updated Dec 22, 2020, 8:52 PM ]
 ഷിക്കാഗോ: പൗരോഹിത്യ റൂബി ജൂബിലി ആഘോഷിക്കുന്ന റവ. ഫാ. ഏബ്രഹാം മുത്തോലത്തിന് ഷിക്കാഗോ ക്നാനായ സമൂഹം ആദരവും പ്രാർത്ഥനാ മംഗളങ്ങളും നേർന്നു.
ഡിസംബർ 19 ശനിയാഴ്ച്ച വൈകിട്ട് ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ  വികാരി .ഫാ.എബ്രഹാം മുത്തോലത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ ക്യതജ്ഞതാ ബലി അർഷിച്ചുകൊണ്ട് പൗരോഹിത്യ സ്വീകരണത്തിന്റെ റൂബി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഷിക്കാഗോ സെ.തോമസ് രുപതാധ്യക്ഷൻ അഭി. മാർ. ജേക്കബ് അങ്ങാടിയത്ത്, ഓക്സിലറി ബിഷപ്പ് അഭി. മാർ. ജോയി ആലപ്പാട്ട് , വികാരി ജനറാളന്മാരായ മോൺ. തോമസ് മുളവനാൽ, മോൺ. തോമസ് കടുകപ്പള്ളിൽ, പ്രോക്രൂറേറ്റർ ഫാ. ജോർജ് മാളിയേക്കൽ, ചാൻസിലർ ഫാ. ജോണിക്കുട്ടി പുലിശ്ശേരി എന്നിവർ ക്യതജ്ഞതാ ബലിയിൽ കാർമ്മികരായി പങ്കെടുത്തു. മാർ. ജേക്കബ് അങ്ങാടിയത്ത് പിതാവ് വചന സന്ദേശവും, വി. കുർബാനയുടെ ആശീർവാദം നൽകി. തുടർന്ന് നടന്ന അനുമോദനയോഗത്തിൽ, മാർ. ജേക്കബ് അങ്ങാടിയത്ത്  ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷൻ ഉദ്‌ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി. കർദിനാൾ മാർ. ജോർജ്ജ് ആലഞ്ചേരി മെത്രാപ്പോലീത്ത, മാർ. മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത, സഹായ മെത്രാന്മാരായ മാർ. ജോസഫ് പണ്ടാരശ്ശേരി & ഗീവർഗീസ് മാർ അപ്രേം, മാർ. ജോസഫ് പാംപ്ലാനി, മാർ. ജെയിംസ് തോപ്പിൽ, മാർ. ജോർജ്ജ് പള്ളിപ്പറമ്പിൽ, മോൺ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ വീഡിയോ മെസ്സേജിലൂടെ പൗരോഹിത്യ ജൂബിലി ആശംസകളും, പ്രാര്തഥനകളും നേർന്നു. 1954 ഒക്ടോബറിൽ മുത്തോലത്ത് ചാക്കോയുടെയും അച്ചാമ്മയുടെയും മകനായി ജനിച്ച എബ്രാഹത്തിന് ജേക്കബ്, ഗ്രേസി, ജെസീന്ത, വത്സാ, സി. സാലി, ലില്ലി എന്നീ സഹോദരങ്ങളാണുള്ളത്. 1980 ഡിസംബർ 21 ന് കോട്ടയം അതിരൂപതാ പ്രഥമ മെത്ത്രാപ്പോലീത്ത മാർ. കുര്യാക്കോസ് കുന്നശ്ശേരിപിതാവിന്റെ കൈവയ്പ് വഴി വൈദികനായി അഭിഷേകം ചെയ്തു. 2001 - 2014 കാലയളവിൽ, ഷിക്കാഗോ സെന്റ്. തോമസ് രുപതാ വികാരി ജനറാളും ക്നാനായ റീജിയൺ ഡയറക്ടറുമായ മുത്തോലത്തച്ചൻ 2006 ൽ മാനസീകവും ശാരീരികവുമായി പാർശ്വവത്കരിക്കപ്പെട്ടവരുടെ പരിശീലനത്തിനും ഉന്നമനത്തിനുമായി, സ്വാശ്രയസംഘങ്ങളുണ്ടാക്കുകയും അവർക്കായി ചെർപ്പുങ്കലിൽ അഗാപ്പെ ഭവൻ നിർമ്മിച്ച് നല്കുകയും ചെയ്തു. കൂടാതെ ഗുഡ് സമരിറ്റൻ സെന്റർ, മുത്തോലത്ത് ഓഡിറ്റോറിയം, ഇംപാക്ട് സെന്റർ (IMPACT CENTRE), അരുണാചൽ പ്രദേശിൽ സ്ചാപിച്ച സെന്റ്. ജോസഫ് ദൈവാലയം , മിയാവ് രൂപതയിൽ ഖസം മൊസ്സാഗിൽ വി. പത്രോസ് പൗലോസ് ദൈവാലയം, ഡിയുണിൽ സെന്റ്. ജൂലി ദൈവാലയം, ലോങ്‌ഡിങ്ങിൽ സെന്റ്. ഡോൺ ബോസ്‌കോ ദൈവാലയം, കോറളാങ് വില്ലേജിൽ ഫാ. ക്രീക്കിന്റെയും, ഫാ. ബൗറിയുടേയും ഓർമ്മക്കായി റ്റെസൂ പാരീഷ് എന്നിവ നിർമ്മിച്ച് നല്കുകയും ചെയ്തു.

ഷിക്കാഗോ തിരുഹ്യദയ ഫൊറോനായുടെ വികാരി, കമ്മ്യൂണിറ്റി മെഡിക്കൽ സെന്റർ ഹോസ്പിറ്റൽ ചാപ്ളിൻ, ക്നാനായോളൊജി ഡയറക്ടർ എന്നീ നിലകളിൽ ഇപ്പോൾ സേവനം ചെയ്യുന്ന മുത്തോലത്തൻ ഡിസംബർ 18 വെള്ളിയാഴ്ച വൈകിട്ട് മോർട്ടൺഗ്രോവ് സെ.മേരിസ് പള്ളിയിൽ വച്ചും തന്റെ ജൂബിലിയോട് അനുബന്ധിച്ചുള് ക്യതജ്ഞതാ ബലി അർപ്പിച്ചു. സെ.മേരീസ് ഇടവകയുടെ മുൻ വികാരിയായ ബഹു.അബ്രാഹം മുത്തോലത്തച്ചന് ഇടവക വികാരി  മോൺ. തോമസ് മുളവനാൽ ഇടവകക്കുവേണ്ടി ആശംസാ പ്രസംഗം നടത്തുകയും പൂച്ചെണ്ട് നൽകി ആദരിക്കുകയും ചെയ്തു.

Comments