Home‎ > ‎Recent News‎ > ‎

ബഹു.ചേത്തെലയിൽ ബിൻസ് അച്ചന് യാത്രയയപ്പ് നൽകി.

posted Aug 16, 2020, 3:55 PM by News Editor IL
ചിക്കാഗോ സെ.മേരീസ് ക്നാനായ ഇടവകയിൽ കഴിഞ്ഞ രണ്ടര വർഷക്കാലം അസിസ്റ്റൻറ് വികാരിയായി സേവനം ചെയ്ത ബഹുമാനപ്പെട്ട ബിൻസ് ചേത്തെലയിൽ അച്ചന് യാത്രയയപ്പ് നൽകി. ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ പരി. കന്യാക മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാളിന്റെ സമാപന ദിനത്തിൽ (ഓഗസ്റ്റ് 16 ) ചേർന്ന ചടങ്ങിൽ വച്ചായിരുന്നു യാത്രയപ്പ് നൽകിയത്. ന്യൂജേഴ്സി ൈക്രസ്റ്റ് ദി കിംഗ് ക്നാനായ ചർച്ച് വികാരിയായും ഫിലാഡൽഫിയാ ന്യൂമാൻ ക്നാനായ മിഷൻ ഡയറക്ടർ ആയിട്ടും ചാർജ് ഏറ്റെടുത്തു വിരമിക്കുന്ന ബഹു.ബിൻസ് അച്ചന് കൈക്കാരൻ ക്രിസ് കട്ടപ്പുറം സ്നേഹോപഹാരം സമ്മാനിച്ചു. ട്രസ്റ്റി കോഡിനേറ്റർ സാബു നടുവീട്ടിൽ ഇടവകാംഗങ്ങളുടെ പേരിൽ അച്ചന് യാത്രാ മംഗളങ്ങൾ നേർന്നു സംസാരിച്ചു. തുടർന്നു നൽകിയ മറുപടി പ്രസംഗത്തിൽ അച്ചൻ ഇടവകാംഗങ്ങളേവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പ്രകടിപ്പിച്ചു. മോൺ. തോമസ് മുളവനാൽ, ഫാ. അബ്രഹാം മുത്തോലത്ത്, ഫാ.ബോബൻ വട്ടംപുറത്ത്. ട്രസ്റ്റിമാരായ സണ്ണി മേലേടം , ജോമോൻ തെക്കേപറമ്പിൽ, സിനി നെടുംതുരുത്തിൽ, ബെന്നി കാഞ്ഞിരപ്പാറ, പി.ആർ.ഒ. സ്റ്റീഫൻ ചൊള്ളംബേൽ, സി. സിൽവേരീയുസ്. സി.സനൂജ, സി. ജസീന, സി.ജോവാന എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ReplyForward
Comments