Home‎ > ‎Recent News‎ > ‎

ആത്മീയ ചൈതന്യ നിറവിൽ ആയിരങ്ങൾ പങ്കെടുത്ത കൃപാഭിഷേകധ്യാനം അനുഗ്രഹ സമ്പൂർണ്ണമായി.

posted Nov 28, 2017, 10:50 AM by News Editor   [ updated Nov 28, 2017, 10:56 AM ]
   

 
  ചിക്കാഗോ: മോർട്ടൺ  ഗ്രോവ് സെൻ .മേരീസ് ക്നാനായ കത്തോലിക്കാ  ദൈവാലയത്തിൽ നാല് ദിവസങ്ങളിലായി അണക്കര മരീയൻ റിട്രീറ്റ്  സെൻറ്റർ  രക്ഷാധികാരി  റവ.ഫാ  ഡോമിനിക് വാളംനാൽ   അച്ചൻറ്റെ  നേതൃത്വത്തിൽ നടന്ന കൃപാഭിഷേക ധ്യാനത്തിലും വിടുതൽ ശ്രുശ്രുഷയിലും   ആയിരക്കണക്കിന്  ജനങ്ങൾ പങ്കെടുത്തു .  നവംബർ 23 വൈകുന്നേരം   നടന്ന വി.ബലിയിൽ  റവ .ഫാ.ഡോമിക് വാളംനാൽ മുഖ്യകാർമ്മികത്വം വഹിച്ചു.  റവ.ഫാ .തോമസ് മുളവനാൽ, റവ.ഫാ.ബോബൻ വട്ടം പുറത്ത്, റവ. ഫാ .പോൾ ചാലിശ്ശേരി, റവ.ഫാ .ജോനസ് ചെറുനിലത്ത് എന്നിവർ സഹ കാർമ്മികരായിരുന്നു .വെള്ളി, ശനി, ഞായർ ദിനങ്ങളിൽ രാവിലെ 9 മണിക്കാരംഭിച്ച് വൈകിട്ട് 5 മണിവരെ ധ്യാനം തുടർന്നു.നോർത്ത് അമേരിക്കയിലെ  വിവിധ ദേശങ്ങളിൽ നിന്നും കാനഡായിൽ നിന്നും  നിരവധി ജനങ്ങൾ   വാളംനാൽ  അച്ചൻറ്റെ കൃപാഭിഷേക ധ്യാനത്തിൽ  പങ്കെടുക്കുവാനായി  എത്തിയിരുന്നു. സമാപന ദിനത്തിൽ നടന്ന ദിവ്യബലിയിൽ  ചിക്കാഗോ സീറോ മലബാർ  രൂപാതാ  സഹായ മെത്രാൻ  മാർ.ജോയി ആലപ്പാട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു.  പ്രാർത്ഥന ഒരുക്കത്തോടെയുള്ള ഏറെനാളത്തെ കാത്തരിപ്പിനുശേഷം നടത്തപ്പെട്ട  ധ്യാനത്തിന് അടുക്കും, ചിട്ടയോടെ വേണ്ട ക്രമീകരണ ഒരുക്കങ്ങൾ നിർവഹിച്ചത് ; സാബു മഠത്തിപ്പറമ്പിൽ,ജോണി തെക്കേപ്പറമ്പിൽ , ജെയിംസ് മന്നാംകുളത്തിൽ ,സി. സിൽവേരിയുസ്   പോൾസൻ  കുളങ്ങര, ടിറ്റോ കണ്ടാരപ്പള്ളിൽ , സിബി കൈതക്ക തൊട്ടിയിൽ, ടോണി കിഴക്കേക്കുറ്റ് , സണ്ണി തെക്കെപ്പറമ്പിൽ,സ്റ്റീഫൻ ചൊള്ളംമ്പേൽ,  മത്തച്ചൻ ചെമ്മാച്ചേൽ  അന്നമ്മ  തെക്കേപ്പറമ്പിൽ , സെലിൻ ചൊള്ളംമ്പേൽ ,    ജെയിംസ് കിഴക്കേവാലയിൽ , ഷേർലി  തെക്കേപ്പറമ്പിൽ , ചിന്നമ്മ ഞാറവേലിൽ , സിജി മുട്ടത്തിൽ , ആൻസി  മറ്റത്തിപ്പറമ്പിൽ  സി.ജെസിന ,സി.ജോവാൻ, സി.സനിജ, മേരി ആലുങ്കൽ ,ലിസി നടുവീട്ടിൽ, മോളി പുത്തൻ പുരയിൽ, ജിജി കട്ടപുറം , സുധാ വാച്ചാചിറ , മായാ വഞ്ചിയിൽ, സാലി പള്ളിക്കുന്നേൽ ,സോഫി പുത്തൻ പുരയിൽ, സിറിൽ മാളിയേക്കത്തറ ,റെജി വല്ലുർ , സേഖ്യർ നടുപ്പറമ്പിൽ , ത്രേസ്യാമ്മ കണ്ണംമ്പള്ളി, സാബു നടുവീട്ടിൽ, വൽസ തെക്കെപ്പറമ്പിൽ ,  ഡോ.എമിലി ചാക്കോ, സാലിക്കുട്ടി കുളങ്ങര, ഏലമ്മ ചൊള്ളംമ്പേൽ  അനിൽ മറ്റത്തിക്കുന്നേൽ ,സജി കോച്ചേരി, ലിസി മുല്ലപ്പള്ളിൽ ,സുജാ ഇത്തിത്തറ, ഗേളി വിരുത്തിക്കുളങ്ങര    ,ബിജു കണ്ണച്ചാംപ്പറമ്പിൽ , രാജു നടുവീട്ടിൽ ,ജോസ് ഐക്കരപ്പറമ്പിൽ , ആൻസി  ഐക്കരപ്പറമ്പിൽ എന്നിവരാണ് .നവംബർ 23 തിയതി വൈകിട്ട്  ആരംഭിച്ച  ധ്യാനം  നവംബർ 26 ഞായാറാഴ്ച   വൈകിട്ട് 5 മണിക്കു സമാപിച്ചു.
                                                                                                                                                                                                       സ്റ്റീഫൻ ചൊള്ളംമ്പേൽ (P.R.O)