Home‎ > ‎Recent News‎ > ‎

അമേരിക്കയിലെ ക്നാനായ ഇടവകകളിലെ അംഗത്വം ക്നാനായക്കാർക്ക് മാത്രം

posted Mar 15, 2018, 12:40 PM by News Editor   [ updated Mar 15, 2018, 12:42 PM ]

ചിക്കാഗോ സിറോ മലബാർ രൂപതയിലെ ക്നാനായ ഇടവകളിലെ അംഗത്വം ക്നാനയേതര വ്യക്തികൾക്കും നൽകണമെന്ന 2017 ഡിസംബർ 18 ലെ റോമിൻറ്റെ നിർദേശം നീക്കി ക്നാനായ വ്യക്ക്തിഗത ഇടവകളിലും മിഷനുകളിലും ക്നാനായക്കാർക്കു മാത്രം അംഗത്വമെന്ന പരംമ്പരാഗത രീതി തുടരുവാൻ റോമിൻറ്റെ അംഗീകാരം ലഭിച്ചു. ക്നാനായ വ്യക്ക്തിഗത ഇടവകളിൽ ക്നാനായക്കാർ അല്ലാത്തവർക്ക് അംഗത്വം നൽകുന്നതിലെ കാനോനിക / അജപാലന പ്രശ്നങ്ങൾ ഓറിയൻറ്റൽ കോൺഗ്രിഗേഷൻറ്റെ ശ്രദ്ധയിൽ പെടുത്തുന്നതിന് അഭി. പിതാക്കൻമ്മാരും വൈദിക/ അൽമായ പ്രതിനിധികളും 2018 ഫെബ്രുവരി 6 ന് റോമിൽ എത്തി സഭാ അധികാരികളുമായി കൂടിക്കാഴ്ച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തതിൻറ്റെ വെളിച്ചത്തിലാണ് പുതിയ നിർദേശം.  പാരമ്പരാഗതമായി ക്നാനായ സമൂഹം അനുവർത്തിച്ചുവന്ന പാരമ്പര്യങ്ങൾക്കും അജപാലന രീതികൾക്കും വിഹാതമായി വന്ന തീരുമാനം പക്വമായി പരിഹരിക്കുവാൻ നേതൃത്വം നൽകിയ അഭി. പിതാക്കൻമ്മാരോടും, വൈദികരോടും, അൽമായ പ്രതിനിധികളോടും വിശ്വാസസമൂഹത്തോടും ക്നാനായ റീജിയൻറ്റെ പേരിലുള്ള നന്ദിയും കടപ്പാടും വികാരി ജനറാൾ മോൺ. തോമസ് മുളവനാൽ അറിയിച്ചു.

മീഡിയാ കമ്മീഷൻ

ക്നാനായ റീജിയൻ