ചിക്കാഗോ. മോട്ടോർ ഗോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ സീറോ മലബാർ രൂപതയിലെ പ്രഥമ മെത്രാൻ അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ 75 ജന്മദിനം സമുചിതമായി ആഘോഷിച്ചു. നവംബർ 1 ഞായറാഴ്ച പത്തുമണിക്കത്തെ വിശുദ്ധ ബലിയിൽ അഭിവന്ദ്യ പിതാവ് മുഖ്യ കാർമികത്വം വഹിച്ചു. ക്നാനായ റീജിയൻ വികാരി ജനറാലും സെ.മേരീസ് ഇടവക വികാരിയുമായ മോൺസിഞ്ഞോർ തോമസ് മുളവനാലും ഫാദർ ടോം കണ്ണന്താനവും സഹകാർമികരായിരുന്നു. വി.കുർബാനയ്ക്ക് ശേഷം ബഹുമാനപ്പെട്ട തോമസ് അച്ചൻ ക്നാനായ സമുദായത്തിന് പിതാവു നൽകിയ സംഭാവനകൾ അനുസ്മരിച്ചും പിതാവിന് ജന്മദിന ആശംസകൾ നേർന്നു. ഇടവകയെ പ്രതിനിധീകരിച്ച് ട്രസ്റ്റീ കോഡിനേറ്റർ സാബു നടുവീട്ടിൽ പിതാവിന് പിറന്നാൾ ദിന മംഗളങ്ങൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ക്നാനായ റീജിയണിലെ എല്ലാ ഇടവകകളിലെയും മിഷനുകളിലെയും വികാരിമാരും, സിസ്റ്റേഴ്സും, ഇടവക ജനങ്ങളും തങ്ങളുടെ പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് അയച്ച വീഡിയോ സന്ദേശം പിതാവ് തദവസരത്തിൽ വീക്ഷിച്ചു . അതിനുശേഷം നടന്ന കേക്ക് മുറിക്കലിലും സകല വിശുദ്ധരുടെ തിരുനാളിനോടനുബന്ധിച്ച് വേഷവിധാനങ്ങളോടുകൂടി കടന്നു വന്ന കുട്ടികളും ചടങ്ങിനെ അത്യന്ത്യം ഹൃദ്യംമായി മാറ്റി. ഇടവകയിലെ എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു നടുവീട്ടിൽ, സണ്ണി മേലേടം, ജോമോൻ തെക്കേപറമ്പിൽ സിനി വെടുംതുരുത്തിയിൽ, ക്രിസ്സ് കട്ടപ്പുറം, സ്റ്റീഫൻ ചോള്ളംബേൽ, ബെന്നി കാഞ്ഞിരപ്പാറ എന്നിവർ പരിപാടിയുടെ സുഗമമായ പ്രവർത്തനങ്ങൾക്കു വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. |
Home > Recent News >