Home‎ > ‎Recent News‎ > ‎

അഭി.മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് മോർട്ടൺഗ്രോവ് സെന്റെ മേരീസ് ക്നനായ ദൈവാലയത്തിൽ വി.ബലിയർപ്പിച്ചു.

posted Jun 23, 2017, 8:25 AM by News Editor   [ updated Jun 23, 2017, 8:25 AM ]
 
  കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ അഭി.മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ്  ജൂൺ 20ന് മോർട്ടൺഗ്രോവ് സെന്റെ മേരീസ് ക്നനായ ദൈവാലയം സന്ദർശിക്കുകയും  വൈകിട്ട് നടന്ന വി.ബലിയിലും തുടർന്ന് വി.അന്തോണിസിന്റെ നൊവേനയിലും മുഖ്യകാർമികത്വം വഹിച്ചു  .മോൺ തോമസ് മുളവനാൽ സഹകാർമികനായിരുന്നു. ദൈവം നമ്മുക്ക് നല്കിയ താലന്തുകൾക്കു അനുയോജ്യമായ സഹകരണവും സംരക്ഷണവും കൊടുത്ത് സഭയുടെ വളർച്ചയിൽ നാം പങ്കാളികളാവണമെന്ന്  വി.കുർബാന മധ്യേ നടത്തിയ വചനസന്ദേശ പ്രസംഗത്തിൽ പിതാവ് ജനങ്ങളെ ഉദ് ബോധിപ്പിച്ചു. നിരവധി വിശ്വാസികൾ അന്ന് നടന്ന തിരുകർമ്മങ്ങളിൽ പങ്കെടുത്തു  , കുർബാനയ്കശേഷം നടന്ന പാരിസ് കൗൺസിൽ മീറ്റിങ്ങിലും പിതാവ് പങ്കെടുത്തു.  മീറ്റിംഗിൽ ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രപ്പോലിത്ത അഭി.മാർ കുര്യായക്കോസ് കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തിൽ അനുശോചനം അർപ്പിച്ചു കൊണ്ട്  വികാരി മോൺ തോമസ് മുളവനാൽ കോട്ടയത്തു വച്ച് നടന്ന ശവസംസ്കാര ചടങ്ങുകളെക്കുറിച്ച് വിവരിച്ചു. ഹൃസ്വകാല സന്ദർശത്തിനായി അമേരിക്കയിൽ എത്തിയരിക്കുന്ന പിതാവ് ജൂൺ അവസാന വാരം ചിക്കാഗോ മോർട്ടൺഗ്രോവ് ക്നാനായ ദൈവാലയത്തിൽ വച്ച് നടക്കുന്ന  ഫാമിലി കോൺഫൻസിലും പങ്കെടുക്കും.                         സ്റ്റീഫൻ ചൊള്ളബേൽ  (പി  ആർ ഒ)