Home‎ > ‎

Recent News


ചിക്കാഗോയിൽ ചെറുപുഷ്പ മിഷൻ ലീഗ് ഉദ്ഘാടനവും, മിഷൻ ഞായർ ആചാരണവും.

posted Oct 18, 2020, 5:06 PM by News Editor IL   [ updated Oct 18, 2020, 5:40 PM ]ചിക്കാഗോ: മോർട്ടൺഗ്രോവ് സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് ഉദ്ഘാടനവും
മിഷൻ ഞായർ ആചാരണവും നടത്തപ്പെട്ടു. ഒക്ടോബർ 18 മിഷൻ ഞായറാഴ്ച രാവിലെ പത്ത് മണിക്ക് നടന്ന വിശുദ്ധ ബലിയർപ്പണത്തിന് ശേഷം ഏഷ്യയിലെ ഏറ്റവും വലിയ അൽമായ പ്രേഷിത സംഘടനയായ മിഷൻ ലീഗിന്റെ ഉദ്ഘാടനം കർമ്മം ക്നാനായ റീജിയൻ ഡയറക്ടർ മോൺ.തോമസ് മുളവാനാൽ നിർവഹിച്ചു. ഫാദർ ടോം കണ്ണന്താനം , ബ്രദർ അംഗിത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സി.എം.എൽ ചിക്കാഗോ യൂണിറ്റ് കോഡിനേറ്റഴ്സായ സിസ്റ്റർ ജസീന, ജോജോ ആനാലിൽ, സൂര്യ കരികുളം, സജി പൂതൃക്കയിൽ എന്നിവർ വേണ്ട നേതൃത്വം നൽകി. ബഹുമാനപ്പെട്ട തോമസ് അച്ചൻ ചടങ്ങിൽ പങ്കെടുത്ത കുഞ്ഞു മിഷനറിമാർക്കെല്ലാം വെഞ്ചിരിച്ച ബാഡ്ജ് അണിയിച്ച് അഭിനന്ദിച്ചു.
വിശുദ്ധ കുർബാനയിലെ സാന്നിധ്യം കൊണ്ടും സാമ്പത്തിക പങ്കാളിത്തം
കൊണ്ടും പങ്കെടുത്ത ഇടവകാംഗങ്ങൾ
ഏവരും മിഷൻ ഞായറിന്റെ ഭാഗമായി.

ഒക്ടോബർ; ജപമാല മന്ത്രം ഉയരുന്ന പ്രത്യേക മാസം.

posted Oct 17, 2020, 5:21 PM by News Editor IL

 ജപമാല ഭക്തി ഏറെ പ്രകീർത്തിക്കപ്പെടുന്ന പ്രത്യേക കാലഘട്ടമാണ്  ഒക്ടോബർ മാസം. 

ജപമാല ഭക്തിയുടെ ഭാഗമായി കൊന്ത നിർമ്മാണവും ഈ ഭക്തിയുടെ പ്രകടനമായി കണ്ട് കൊന്ത കെട്ട് മത്സരത്തിന് ഒരുങ്ങുകയാണ് ന്യൂജേഴ്സിയിലെയും ഫിലാഡെൽഫിയായിലെയും ക്നാനായ സമൂഹം.വിവിധ പ്രായ വിഭാഗങ്ങൾ ആയി തിരിച്ച് കൂടാരയോഗ തലത്തിൽ ആണ് മത്സരം സംഘടിപ്പിക്കുന്നത്.ഒക്ടോബർ 25 ഞായറാഴ്ച മത്സരം നടത്തപ്പെടുന്നത്. കുടുംബ സമേതം ഒന്നിച്ചിരുന്ന് കൊന്ത കെട്ട് മത്സരത്തിൽ പങ്കെടുക്കുന്നതിന്റെ ഒരുക്കത്തിലാണ് ഇടവക സമൂഹം.

ക്നാനായ റീജിയൺ കൊച്ചു മിഷനറിമാരുടെ മിഷൻ ലീഗ് രൂപികരിച്ചു :

posted Oct 17, 2020, 5:13 PM by News Editor IL

നോർത്ത് അമേരിക്കയിലെ  ക്നാനായ റീജിയൻ വിവിധ പ്രായ വിഭാഗത്തിൽ പെട്ടവരുടെ കമ്മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി 2020 - 2021 വർഷത്തെ മിഷൻ ലീഗ് പ്രവർത്ത വർഷോദ്ഘാനം ശനിയാഴ്ച  സൂം വഴി നടത്തപ്പെട്ടു.
4 മുതൽ 8 വരെ ഗ്രയിഡിൽ വിശ്വാസ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിയാണ് മിഷൻ ലീഗ് രൂപപ്പെടുത്തിയിരിക്കുന്നത് . കുത്തുങ്ങളിൽ ആത്മിയത നിറച്ച് കൊച്ചു മിഷനറിമാരായി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്നാനായ റീജിയൺ ഇതിന്റെ പ്രവർത്തനങ്ങൾ ക്രോഡികരിച്ചിരിക്കുന്നത് . കോവിഡ് പശ്ചാത്തലത്തിൽ കുടുംബങ്ങളിൽ ആയിരിക്കുന്ന കുഞ്ഞുങ്ങളെ ക്നാനായ റീജിയൻന്റെ നേത്യത്തിൽ ഒറ്റച്ചരടിൽ കോർത്തിണക്കുന്നതിന്റെ ഭാഗമായി വിവിധ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം വികാരി ജനറൽ ഫാ. തോമസ്സ് മുളവനാൽ ഉദ്ഘാടനം ചെയ്തു. കമ്മിഷൻ ഡയറക്ടർ ഫാ ജോസ് ആദോപള്ളിയിൽ,  കോട്ടയം അതിരൂപത മിഷൻ ലീഗ് ഡയറക്ടർ ഫാ ജോബി പച്ചുകണ്ടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് മിഷൻ ലീഗ് പ്രവർത്തനങ്ങളെക്കുറിച്ച് ബ്രദർ അനൂപ് ക്ലാസ്സ് എടുത്തു. ക്നാനായ റീജിയൺ മിഷൻ ലീഗ് ഡയറക്ടർ ഫാബിൻസ് ചേത്തലിൽ, സി സാൻഡ്രാ, സിജോയി പറപ്പള്ളിയിൽ , സുജ ഇത്തിതറ എന്നിവർ നേതൃത്വം നൽകി. കുഞ്ഞു മിഷനറിമാരേ ഈശോയ്ക്കായി വാർത്തെടുക്കാർ നമുക്ക് ഏവർക്കും അണി നിരക്കാം.

ന്യൂ ജേഴ്സി, ഫിലാഡെൽഫിയ ബാലികാ ദിനാഘോഷം നടത്തപ്പെട്ടു .

posted Oct 15, 2020, 11:44 PM by News Editor IL

ന്യൂ ജേഴ്സി ഫിലാഡെൽഫിയ ക്നാനായ ഇടവകയിലും മിഷണിലും ഇന്റർനാഷ്ണൽ ബാലികാ ദിനാഘോഷം നടത്തപ്പെട്ടു. ഹത്രസിൽ തന്റെ മകളെ ഓർത്ത് അമ്മയുടെ നിലവിളി ബാലികാ ദിനത്തിൽ നമ്മെ വിളിച്ചുണർത്തണം എന്ന് വികാരി ഫാ.ബിൻസ് ചേത്തലിൽ തന്റെ സന്ദേശത്തിൽ പറഞ്ഞു. അന്നേ ദിവസം വി.കുർബ്ബാനയിൽ പങ്കെടുത്ത എല്ലാം ബാലികമാരേയും പ്രത്യേകം ആദരിച്ചു. തുടർന്ന് പരി കന്യകാമറിയത്തിന്റെ മുമ്പിൽ ബാലികമാർ എല്ലാവരും തിരികൾ സമർപ്പിച്ച് പ്രത്യേകം പ്രാർത്ഥിച്ചു.

ആത്മീയ നിറവില്‍ കൊന്തപത്ത് സമാപനം

posted Oct 15, 2020, 11:42 PM by News Editor IL

ഫിലാഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ മിഷനിൽ പത്ത് ദിവസമായി നടന്ന കൊന്തപത്തിന് ആത്മീയ നിറവില്‍ സമാപനം കുറിച്ചു. സമാപന ദിവസം വൈകുന്നേരം 4 മണിക്ക് വി.കുർബ്ബാനയും തുടർന്ന് ജപമാലയർപ്പണവും നടത്തപ്പെട്ടു. തുടർന്ന് എല്ലാവരും കത്തിച്ച തിരികളും കൈയിൽ വഹിച്ച് മാതാവിന്റെ ഗ്രോട്ടോയിലേക്ക് ജപമാല പ്രദക്ഷിണം നടത്തപ്പെട്ടു. തുടർന്ന് ഗ്രോട്ടോയിൽ സമാപന ആശീർവ്വാദ പ്രാർത്ഥന നടത്തപ്പെട്ടു.

ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ കാറ്റെകെറ്റിക്കൽ സൺ‌ഡേ ആചരിച്ചു .

posted Oct 15, 2020, 11:40 PM by News Editor IL

ഡിട്രോയിറ്റ്: സെപ്റ്റമ്പർ 20 ഞായറാഴ്ച്ച ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ കാറ്റെകെറ്റിക്കൽ സൺ‌ഡേ ആചരിച്ചു . സന്നിഹിതരായിരുന്ന എല്ലാ വേദപാഠ അധ്യാപകരേയും സഹഅധ്യാപകരെയും ആദരിക്കുകയും .ഡി ആർ ഈ ബിജു തേക്കിലക്കാട്ടിൽ നൽകുന്ന നേത്രത്വത്തെ ഇടവകവികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരിൽ പ്രെത്യേകമായി അനുമോദിക്കുകയും ചെയ്‌തു . മാതാപിതാക്കന്മാരെ പ്രതിനിധീകരിച്ചു ജോസിനി എരുമത്തറ ,വേദപാഠ കുട്ടികളെ പ്രീതിനിധീകരിച്ചു സെറീനകണ്ണച്ചാൻപറമ്പിൽ എന്നിവർ വേദപാഠ അധ്യാപകർക്കു ആശംസ അർപ്പിച്ചു സംസാരിച്ചു .

‌ ചെറുപുഷ്പ മിഷൻ ലീഗ് ലോസ് ആഞ്ചലസ്‌ യൂണിറ്റിന് നവ നേതൃത്വം.

posted Oct 15, 2020, 11:37 PM by News Editor IL

ലോസ് ആഞ്ചലസ്‌: ചെറുപുഷ്പ മിഷൻ ലീഗ് ലോസ് ആഞ്ചലസ്‌ യൂണിറ്റിന് നവ നേതൃത്വം. നൈസാ വിലൂത്തറ (പ്രസിഡന്റ്), സാന്ദ്രാ മൂക്കൻചാത്തിയേൽ (വൈസ് പ്രസിഡന്റ്), ആഞ്ചി ചാമക്കാല (സെക്രട്ടറി), ടെവീസ് കല്ലിപുറത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. ജെറിൻ വിരിയപ്പള്ളിൽ, മാത്യു മുട്ടത്തിൽ, രോഹൻ കണ്ണാലിൽ, ജെസ്‌ന വെട്ടുപാറപുറത്ത് എന്നിവരാണ് പുതിയ ഗ്രൂപ്പ് ലീഡേഴ്‌സ്. നിലവിലുള്ള പ്രസിഡന്റ് രോഹൻ കണ്ണാലിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫ. സിജു മുടക്കോടിൽ, ഓർഗനൈസർമാരായ അനിത വില്ലൂത്തറ, സിജോയ് പറപ്പള്ളിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

നോർത്ത് അമ്മേരിക്ക ക്നാനായ റീജിയൺ മീഷൻ ലീഗ് പ്രവർത്തന വര്‍ഷോദ്ഘാടനം ശനിയാഴ്ച.

posted Oct 15, 2020, 11:34 PM by News Editor IL

നോർത്ത് അമ്മേരിക്ക ക്നാനായ റീജിയൺ മീഷൻ ലീഗ് പ്രവർത്തന വര്‍ഷോദ്ഘാടനം ശനിയാഴ്ച ചിക്കാഗോ സമയം ഉച്ചകഴിഞ്ഞ് 1 മണിക്ക് നടത്തപ്പെടും.നാലാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസുവരെ പഠിക്കുന്ന വിശ്വാസ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്നാനായ റീജിയണിൽ മീഷൻ ലീഗ് രൂപീകരിച്ചിരിക്കുന്നത്. ഈ വർഷത്തെ പ്രവർത്തനോത്ഘാടനം വികാരി ജനറാൾഫാ. തോമസ്സ് മുളവനാൽ നിർവ്വഹിക്കും.കമ്മിഷൻ ചെയർമാൻ ഫാ:ജോസ് ആദോപള്ളിയിൽ മിഷൻ ലീഗ് ഡയറക്ടർ ഫാ.ബിൻസ് ചേത്തലിൽ ആശംസയർപ്പിച്ച് സംസാരിക്കും, കോർഡിനേറ്റർ സിജോയി പറപ്പള്ളിയിൽ നന്ദിയർപ്പിച്ച് സംസാരിക്കും. ബ്രദർ അനൂപ് കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ് നയിക്കും. ഓരോ ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഇതിൽ പങ്കെടുക്കും.

ഫിലാഡെൽഫിയ ക്നാനായ മിഷന് പുതിയ യുവജന നേതൃത്വം :

posted Oct 15, 2020, 11:29 PM by News Editor IL

 ഫിലാഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ മിഷനും ക്നാനായ അസോസിയേഷനും പുതിയ നേതൃത്വം.. ദൈവാലയത്തിൽ നടന്ന വി കുർബ്ബാനയ്ക്ക് ശേഷം നടന്ന യുവജന കൂട്ടായ്മയിൽ പഴയ ഭാരവാഹികൾക്ക് പ്രത്യേകം നന്ദിയർപ്പിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. കെവിൻ ജിജി ചാമക്കാലായിൽ (പ്രസിഡന്റ്) മരിയ സ്‌റ്റീഫൻ കൊടിഞ്ഞിയിൽ ( വൈസ് പ്രസിഡന്റ് ) ജീഫി ആൻ ജേക്കബ്ബ് വാക്കു കാട്ടിൽ ( ജനറൽ സെക്രട്ടറി) കെലീന ജിജി ചാമക്കാലായിൽ ( ജോയിന്റ് സെക്രട്ടറി) ഷോൺ സിറിൾ വയലിൽ ( ട്രെഷറർ ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾക്ക് ചാപ്ലയിൽ ഫാ. ബീൻസ്ചേത്തലിൽ ഡയറക്ടർ സോണി കുടിഞ്ഞിയിൽ ആശംസകൾ അർപ്പിച്ചു.

ക്നാനായ റീജിയൻ ഇൻഫന്റ് മിനീസ് ട്രീ പ്രസംഗ മത് സര വിജയികളെ പ്രഖ്യാപിച്ചു.

posted Oct 15, 2020, 11:25 PM by News Editor IL

 നോർത്ത് അമ്മേരിക്ക ക്നാനായ റീജിയൺ ഇൻഫന്റ് മിനിസ്ട്രി യുടെ നേതൃത്വത്തിൽ നടത്തിയ ശ്രി സൈമൺ മുണ്ടപ്ലാക്കിൽ മെമ്മോറിയൽ പ്രസംഗ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ക്നാനായ റീജിയണിൽ 3 ഗ്രയിഡ് വരെ ഉള്ള കുട്ടികളെ ഉൾപ്പെടുത്തി ഈശോയുടെ തിരുഹൃദയത്തെ ആസ്പദമാക്കി നടത്തിയ പ്രസംഗത്തിൽ 48 കുട്ടികൾ പങ്കെടുത്തു . മത്സരത്തിൽ ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവകാംഗമായ ഒലീവിയ സൈമൺ താന്നിച്ചുവട്ടിൽ ഒന്നാം സ്ഥാനവും , ചിക്കാഗോ സെന്റ് മേരീസ് പള്ളി ഇടവകാംഗമായ അബികേൾ ബിജൂ കണ്ണച്ചാം പറമ്പിൽ രണ്ടാം സ്ഥാനവും , റ്റാമ്പാ തീരുഹൃദയ ഇടവകാംഗമായ ആൽമിക കണ്ടാരപളളിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി . വിജയികളെ ക്നാനായ റീജിയൺ വികാരി ജനറൽ ഫാ : തോമസ്സ് മുളവനാൽ അഭിനന്ദിച്ചു .

1-10 of 238